Latest NewsNewsOmanGulf

ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതു,സ്വകാര്യ മേഖലകള്‍ക്ക് മെയ് 23 ശനിയാഴ്ച പെരുന്നാൾ അവധി ആരംഭിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിൽ പറയുന്നു.

Also read : ഈദ് ഉൽ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

ഈദിന്റെ ആദ്യദിനം മെയ് 24 ഞായറാഴ്ച ആണെങ്കില്‍ മെയ് 26 ചൊവ്വാഴ്ച വരെ ഈദ് അവധി നീളും. എന്നാല്‍ ഈദിന്റെ ആദ്യദിനം മെയ് 25 തിങ്കളാഴ്ചയാണെങ്കില്‍ മെയ് 28 വ്യാഴാഴ്ചയാകും അവധി അവസാനിക്കുക. ഇത് പ്രകാരം മെയ് 31 ഞായറാഴ്ച ആകും ഔദ്യോഗിക പ്രവൃത്തി ദിവസം ആരംഭിക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങൾ നേരത്തെ ഈദ് അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button