KeralaLatest NewsNews

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി : വരുന്നത് അതിതീവ്ര മഴയും മിന്നലും

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ , സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളിലുണ്ടാകുന്നത് അതിതീവ്ര മഴയും മിന്നലുമായിരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വീടിന്റെ ടെറസിലോ മരച്ചുവട്ടിലോ നില്‍ക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ മഴയും കാറ്റുമുള്ളപ്പോള്‍ അവയുടെ ചുവട്ടിലോ സമീപത്തോ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

read also : ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് കരയില്‍ പ്രവേശിച്ചെന്ന് കാലാവസ്ഥാ വകുപ്പ് : ബംഗാള്‍ തീരത്തു വീശിയടിച്ചു തുടങ്ങി : ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയും

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ അധികൃതരുമായി നേരത്തേ ബന്ധപ്പെടുകയും അവര്‍ മുന്നറിയിപ്പു നല്‍കുന്നതനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button