Latest NewsKeralaNews

ലോക്ക് ഡൗൺ ഇളവ്; ഇന്ന് മുതല്‍ കെഎസ്ആർടിസി സര്‍വീസ് പുനരാരംഭിക്കും

തിരുവനന്തപുരം: നാലാം ഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ ആണ് കെഎസ്ആർടിസി സര്‍വീസ് തുടങ്ങുന്നത്. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡ് ഇതോടെ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർ‍ഡ് നടപ്പിലാക്കുന്നത്. തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും.

ALSO READ: ഉംപുന്‍ ചുഴലിക്കാറ്റ്: ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി

എന്നാൽ, തിരക്ക് കൂടിയാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സർവീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകൾ. ഇന്ധനനിരക്കിൽ ഇളവില്ലാതെ സ്വകാര്യബസുകൾ സർവീസ് നടത്തില്ലെന്നാണ് ഉടമകൾ. ഇന്നലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ബാർബർ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവർത്തിച്ച് തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button