Latest NewsNewsIndia

ബെംഗളൂരുവിൽ വൻ സ്ഫോടനശബ്‌ദം: ഭൂമികുലുക്കമല്ല, ആശങ്കയോടെ ജനങ്ങൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വന്‍ സ്‌ഫോടന ശബ്ദം. ഇന്ന് ഉച്ചയോടെയാണ് നഗരത്തിലെ വൈറ്റ്ഫീല്‍ഡ് ഏരിയയിൽ ഉണ്ടായ സ്‌ഫോടന സമാനമായ ശബ്ദം ബെംഗളൂരുവിനെ വിറപ്പിച്ചത്. ചില വീടുകളുടെ ജനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് സെക്കന്റോളം ശബ്ദമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നത്. കുക്ക്ടൗണ്‍, വിവേക് നഗര്‍, രാമമൂര്‍ത്തി നഗര്‍, ഹൊസൂര്‍ റോഡ്, എച്ചഎഎല്‍, ഓള്‍ഡ് മദ്രാസ് റോഡ്, ഉള്‍സൂര്‍, കുണ്ടനഹള്ളി, കമ്മനഹള്ളി, സിവി രാമന്‍നഗര്‍ എന്നിവിടങ്ങളിലും ശബ്ദം കേട്ടു. ഭൂമികുലുക്കമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Read also: മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വൈറസിനേക്കാൾ ഭയാനകമാണ് ഇന്ത്യയിൽ നിന്നുള്ള വൈറസ്: വിവാദപരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി

സംഭവം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് ശബ്ദമുണ്ടായതെന്ന് അന്വേഷിക്കുകയാണെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button