Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ ദിവസവും നിര്‍മിക്കുന്നത് നാലര ലക്ഷം പി.പി.ഇ കിറ്റുകള്‍ : വിശദാംശങ്ങള്‍ ജനങ്ങളെ അറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ ദിവസവും നിര്‍മിക്കുന്നത് നാലര ലക്ഷം പി.പി.ഇ കിറ്റുകള്‍ , വിശദാംശങ്ങള്‍ ജനങ്ങളെ അറിയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി .
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തുടനീളമുള്ള 600 കമ്പനികളാണ്? കിറ്റ്‌നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കുന്നത്.
കോവിഡിന്റെ തുടക്കത്തില്‍ ഒരു കിറ്റ് പോലും ഇന്ത്യ നിര്‍മിച്ചിരുന്നില്ല. കോവിഡ് റിപ്പോള്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുള്ളിലാണ് കിറ്റ് നിര്‍മാണം തുടങ്ങിയത്. അതിനു മുമ്പ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ഉപയോഗിച്ചിരുന്നത്.

Read Also : വിദേശ കമ്പനികള്‍ കൂട്ടത്തോടെ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് : ലോക പ്രശസ്തമായ ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കും : ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ജോലി സാധ്യത കൂടുന്നു

മാസ്‌ക്, ഐ ഷീല്‍ഡ്, ഷൂ കവര്‍, ഗൗണ്‍, ഗ്ലൗസ് എന്നിവയടങ്ങിയതാണ് പി.പി.ഇ കിറ്റ്. കോവിഡ്? രോഗികളെ ചികിത്സിക്കുന്ന വേളയില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംരക്ഷിത കവചമാണിത്. കഴിഞ്ഞ മാസാദ്യം 2.22 കോടി കിറ്റിനാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. അതില്‍ 1.43 കോടി കിറ്റുകള്‍ ആഭ്യന്തര നിര്‍മാതാക്കള്‍ ഉല്‍പാദിപ്പിച്ചതായിരുന്നു. 80 ലക്ഷം പി.പി.ഇ കിറ്റുകള്‍ ഇറക്കുമതി ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button