Latest NewsNewsIndia

ടിക് ടോക്കിൽ അനാവശ്യമായി സമയം കളയുന്നതിന് ഭർത്താവ് വഴക്ക് പറഞ്ഞു : ഭാര്യയും, മകനും ആത്മഹത്യ ചെയ്തു

വിജയവാഡ: ടിക് ടോക്കിൽ അമിതമായി സമയം കളയുന്നുവെന്ന് ഭർത്താവ് വഴക്ക് പറഞ്ഞതിന് ഭാര്യയും, മകനും ജീവനൊടുക്കി. ആന്ധ്ര പ്രദേശിലെ ജയവാഡയിലെ വൈഎസ്ആർ കോളനിയിൽ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയും (35) മകനുമാണ് തിങ്കളാഴ്ച രാത്രി സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഭർത്താവ് ഷെയ്ഖ് ഷംസുദ്ദീനും കരീമയും തമ്മിൽ തർക്കം ഉണ്ടായെന്നും, പിന്നീടത് ഭാര്യയുടെ ടിക് ടോക് ഭ്രമത്തെ ചൊല്ലിയായിരുന്നുവെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഉമർ പറയുനു. രണ്ട് മാസം മുമ്പ്, കുടുംബത്തിന് ഒരു വാഹനാപകടമുണ്ടായി, ഗുരുതരമായി പരിക്കേറ്റതോടെ ചികിത്സയ്ക്ക് 4 മുതൽ 5 ലക്ഷം രൂപ വരെ ചെലവ് വേണ്ടി വന്നു, ഇതിനായി ബാങ്കിൽ നിന്ന് വായ്പ എടുത്തു. എന്നാൽ ലോക്ക്ഡൗണിൽ ജൂവലറി ഷോപ്പുകൾ അടച്ചിട്ടതിനാൽ ഷംസുദ്ദീന് ജോലി നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെയാണ് കുടുംബം കടന്നുപോയത്. അതിനിടെയിലാണ് ഇത്തരം അനാവശ്യകാര്യങ്ങളിൽ സമയം ചെലവഴിക്കുന്നതെന്നു ഷംസുദ്ദീൻ കുറ്റപ്പെടുത്തിയതോടെയാണ് സ്വർണം മിനുക്കാനായി സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് സയനൈഡ് കുടിച്ച് കരീമ ജീവനൊടുക്കുക ആയിരുന്നുവെന്നും, അമ്മയുടെ മരണം കണ്ട് നിന്ന 16 വയസുള്ള മകനും അതേ കുപ്പിയിലെ സയനൈഡ് കുടിച്ച് ആത്മഹത്യ ചെയ്തുവെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഉമർ പറഞ്ഞു.

ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് വ്യക്തമാക്കി. അടുത്തിടെയാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button