KeralaLatest NewsNews

കെഎസ്ആർടിസി നിരക്ക് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് യുവമോർച്ച

തിരുവനന്തപുരം: രണ്ടുമാസത്തോളം തൊഴിലും വരുമാനവും ഇല്ലാതെ വലയുന്ന ജനങ്ങൾക്ക് അമിതഭാരം നൽകുന്ന കെഎസ്ആർടിസി നിരക്ക് വർധനവ് ഉടൻ പിൻവലിക്കണമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ ആർ അനുരാജ്. ലോക് ഡോണിനെ തുടർന്ന് വരുമാനമില്ലാതെ പ്രതിസന്ധിയിൽ കഴിയുന്ന സ്വകാര്യബസ് തൊഴിലാളികൾക്കും കെഎസ്ആർടിസിക്കും പ്രത്യേക പാക്കേജ് അനുവദിച്ച് ലോക് ഡൗൺ നിബന്ധനകൾ പാലിച്ച് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം സർക്കാർ വഹിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read also: കെ സുരേന്ദ്രന്റെ ഇടപെടൽ, ഫിലിപ്പിൻസിൽ നിന്ന് വിദ്യാർഥികൾ നാട്ടിലേക്ക് :നന്ദി അറിയിച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ

നിരക്ക് വർദ്ധനവിനെതിരെ കെഎസ്ആർടിസി ചീഫ് ഓഫീസിനുമുന്നിൽ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുരാജ്. യാത്രകൾക്കായി സമൂഹത്തിൽ സാധാരണയിൽ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയം കെഎസ്ആർടിസി ആണ് അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് കരുതലുള്ള സർക്കാരാണിതെങ്കിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരക്ക് കൂടുകയല്ല കുറയുകയാണ് വേണ്ടതെന്നും 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ആർജ്ജവം കാണിച്ച സർക്കാർ കെഎസ്ആർടിസി യെ കണ്ടില്ലെന്നുനടിച്ച് കെഎസ്ആർടിസി ജീവനക്കാരെയും പെതുജനങ്ങളെയും വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡൻറ് ആർ സജിത്ത് അധ്യക്ഷത വഹിച്ചു യുവമോർച്ച ജില്ലാ നേതാക്കളായ നന്ദു എസ് നായർ, പി.അനൂപ് കുമാർ ജി.എസ് ആശാനാദ്,കവിത സുഭാഷ് എന്നിവർ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button