Latest NewsNewsInternational

ഇന്ത്യയുടെ അതിര്‍ത്തിലേയ്ക്ക് ചൈനയുടെ കടന്നു കയറ്റത്തിനു പിന്നില്‍ വരാനിരിക്കുന്ന എന്തിന്റേയോ സൂചനയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് : ചൈന വന്‍ശക്തിയാകാന്‍ ഭൂപ്രദേശങ്ങള്‍ കീഴടക്കുന്നു

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി അമേരിക്ക. ചൈനയുടെ കടന്നു കയറ്റത്തിനു പിന്നില്‍ വരാനിരിക്കുന്ന എന്തിന്റേയോ സൂചനയെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമാണെന്നാണ് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. ലഡാക്കിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷം നിലനില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു പരാമര്‍ശം.

ലഡാക്കിലും സിക്കിമിലും ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു. ദക്ഷിണ ചൈനാക്കടലിലായാലും ഇന്ത്യയുടെ അതിര്‍ത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും ഞങ്ങള്‍ കാണുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിര്‍ത്തിയിലെ സംഭവങ്ങള്‍. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈന്‍സ്, ബ്രൂണെ തുങ്ങിയ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലില്‍ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.

കിഴക്കന്‍ ചൈനാ കടലിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടത്തെ നിരവധി ദ്വീപുകളില്‍ ചൈന സൈനിക താവളങ്ങള്‍ സജ്ജമാക്കി. ഈ ഭാഗങ്ങളില്‍ ധാതു നിക്ഷേപവും വാതക നിക്ഷേപവുമുള്ളതിനൊപ്പം ആഗോള സമുദ്ര ഗതാഗതത്തിന്റെ നിര്‍ണായക ഭാഗം കൂടിയാണ്. അതിനാല്‍ എല്ലാവര്‍ക്കും പ്രയോജനം നല്‍കുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേല്‍ക്കോയ്മയുള്ള സംവിധാനത്തെയല്ല-ആലിസ് വെല്‍സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button