Latest NewsNewsIndia

ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എത്തുന്നത് ഇന്ത്യയ്ക്ക് മികച്ച നേട്ടം; ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എത്തുന്നത് ഭാവിയിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാനാകുമെന്ന് വിദഗ്ദ്ധർ. ലോകം കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് അദ്ദേഹം ഈ പദവിയിൽ എത്തുന്നത്. രാജ്യത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള ആരോഗ്യ അടിസ്ഥാന വികസനം സാദ്ധ്യമാകാന്‍ ഹര്‍ഷവര്‍ദ്ധന്റെ പദവി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ രണ്ടാം യോഗത്തിലാണ് ഡോ. ഹര്‍ഷവര്‍ദ്ധനെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. ഡബ്ല്യു.എച്ച്‌.ഒയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അദ്ധ്യക്ഷനായി ഹര്‍ഷവര്‍ദ്ധന്‍ നാളെ ചുമതലയേല്‍ക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. നാലുവര്‍ഷമായി അദ്ധ്യക്ഷ പദവിയിലുള്ള കിയോ സര്‍വകലാശാലാ ഗ്ളോബല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യാപകനും ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. ഹിരോകി നകാതാനിയില്‍ നിന്നാണ് ഹര്‍ഷവര്‍ദ്ധന്‍ സ്ഥാനം ഏറ്റെടുക്കുക.

ബോര്‍ഡില്‍ ബംഗ്ളാദേശും ഇന്തോനേഷ്യയും അടങ്ങിയ ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ ഗ്രൂപ്പിലാണ് ഇന്ത്യ. ആസ്‌ട്രേലിയ, കൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം പടിഞ്ഞാറന്‍ പസഫിക് വിഭാഗത്തിലാണ് ചൈനയുള്ളത്. മൂന്നുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. തങ്ങളുടെ നോമിനിയെ അദ്ധ്യക്ഷനാക്കണമെന്ന ഇന്ത്യയുടെ പ്രമേയത്തെ യു.എസ് അടക്കമുള്ള അംഗരാജ്യങ്ങള്‍ പിന്തുണച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ സ്വതന്ത്രാന്വേഷണം നടത്താനുള്ള പ്രമേയവും എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം പാസാക്കി. കൊവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷംപിടിക്കുന്നതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സ്വതന്ത്രാന്വേഷണം.

എക്‌സിക്യൂട്ടീവ് സമിതിയുടെ ചുമതലകള്‍

 34 അംഗരാജ്യങ്ങളിലെ ആരോഗ്യവിദഗ്ദ്ധരാണ് സമിതി അംഗങ്ങള്‍.

 ലോകാരോഗ്യ സംഘടനയുടെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സമിതി.

 ലോകാരോഗ്യ അസംബ്ളിയുടെ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുന്നു

 ഹെല്‍ത്ത് അസംബ്ളിക്ക് നിര്‍ണായക വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നു
 കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിലെ നിര്‍ണായക കണ്ടുപിടിത്തങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ട ദൗത്യവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button