KeralaLatest NewsNews

എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറിപരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറിപരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സംസ്ഥാനസർക്കാർ. പരീക്ഷയ്ക്ക് മുൻപ് സ്‌കൂളുകൾ ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. കുട്ടികളെ തെര്‍മല്‍ സ്കാനിംഗ് നടത്തിയ ശേഷമായിരിക്കും പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുക. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നൽകും. പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റാനായി അയ്യായിരത്തിലധികം കുട്ടികള്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തു.

Read also: സൈന്യത്തെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചു : എസ് ഹരീഷിനെതിരെ പരാതി

വിവിധ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാനായി വൈകിട്ട് ആറ് വരെ അപേക്ഷിക്കാനാകും. 23ന് പുതിയ കേന്ദ്രങ്ങള്‍ പ്രസിദ്ധീകരിക്കും. സാമൂഹിക അകലം പാലിച്ച്‌ വിദ്യാര്‍ത്ഥികളെ ഇരുത്താനായി സ്കൂളുകളിലെ വലിയ ക്ലാസ് റൂമില്‍ പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയും എന്ന രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button