Latest NewsNewsBusiness

ഓഹരി വിപണി : തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടത്തില്‍ അവസാനിച്ചു

മുംബൈ : തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 114.29 പോയിന്റ് ഉയർന്ന് 30932.90ലും നിഫ്റ്റി 39.70 പോയിന്റ് ഉയർന്ന് 9106.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1302 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 908 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികളും നേട്ടത്തിലായിരുന്നു. ഐടിസി, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ബജാജ് ഫിന്‌സര്‍വ് ഇന്‍ഡസിന്റ് ബാങ്ക്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button