Latest NewsNewsInternational

ലോകത്തെ ഞെട്ടിച്ച് സൂം ആപ്പിലൂടെ വധശിക്ഷ വിധിച്ച് സിം​ഗപ്പൂർ കോടതി

ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്

ലോകത്തെ ഞെട്ടിച്ച് സൂം ആപ്പിലൂടെ വധശിക്ഷ, ലോക്ഡൗണിനെ തുടര്‍ന്ന് ലോകം വീടുകളിലേക്ക് ചുരുങ്ങിയതോടെ വീഡിയോ കോളിംഗിന്റെ ഒരു വിസ്‌ഫോടനം തന്നെയാണ് ലോകത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്,, അത്തരത്തില്‍ ഇപ്പോള്‍ ഏറെ മികച്ച് നില്‍ക്കുന്ന ആപ്പാണ് സൂം,, ഇപ്പോഴിതാ സൂം ആപ്പിലൂടെ കോടതി വധശിക്ഷ വരെ വിധിച്ചിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത് സിംഗപ്പൂരിലാണ്, മയക്കുമരുന്ന് കേസില്‍ പിടിയിലായ പുനിതന്‍ ഗണേശനെ (37) യാണ് സിംഗപ്പൂരിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്,, മലേഷ്യന്‍ സ്വദേശിയാണ് ഇയാള്‍, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കോടതി നടപടികള്‍ സൂം ആപ്പ് വഴി നടത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിംഗപ്പൂരിലെ പല കോടതി വിചാരണകളും മാറ്റിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button