Latest NewsUAENewsGulf

ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കുന്ന, മൂന്ന് പദ്ധതികളുമായി യുഎഇ

അബുദാബി : ട്രാഫിക് ഫൈനുകള്‍ക്ക് ഇനി 50 ശതമാനം വരെ ഇളവ്. മൂന്ന് പദ്ധതികളാണ് അബുദാബി പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാമത്തെ പദ്ധതിയിൽ, പിഴകള്‍ ജൂണ്‍ 22ന് മുമ്പ് അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നു. രണ്ടാമത്തെ പദ്ധതിയിൽ 35 ശതമാനം ഇളവ് ആണ് ലഭിക്കുക.

Also read : കോവിഡ് 19; രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ മാത്രമാകും ഈ ഇളവ് അനുവദിക്കുക. 60 ദിവസത്തിന് ശേഷമാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനമായിരിക്കും ലഭിക്കുന്ന ഇളവ്. ഈ വര്‍ഷാവസാനം വരെ ഈ ഇളവ് ലഭിക്കുമെന്നും അടുത്ത വര്‍ഷം ആദ്യം മുതല്‍ മുഴുവന്‍ തുകയും അടയ്ക്കേണ്ടിവരുമെന്നും അബുദാബി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button