Latest NewsNewsIndia

കേരളത്തിന് പരീക്ഷ നടത്താൻ അനുമതി നൽകിയതിന് കാരണം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ

പരീക്ഷാനടത്തിപ്പിനു ചില നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നു കത്തില്‍ നിര്‍ദേശിച്ചു

ന്യൂഡല്‍ഹി: കേരളത്തിന് എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിശ്‌ചയിച്ച സമയത്തു നടത്താന്‍ അനുമതി നല്‍കിയതു വിദ്യാര്‍ഥികളുടെ അക്കാഡമിക്‌ താത്‌പര്യം കണക്കിലെടുത്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. ഇതുസംബന്ധിച്ച്‌ ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല സംസ്‌ഥാന ചീഫ്‌ സെക്രട്ടറിമാര്‍ക്കു കത്തയച്ചു. പരീക്ഷാനടത്തിപ്പിനു ചില നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നു കത്തില്‍ നിര്‍ദേശിച്ചു.

കേന്ദ്രനിര്‍ദേശങ്ങള്‍

പരീക്ഷാത്തീയതി സംസ്‌ഥാനസര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം.

കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ പാടില്ല.

സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം.

വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മുഖാവരണം ധരിക്കണം

പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം.

വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു മുമ്ബ്‌ തെര്‍മല്‍ സ്‌ക്രീനിങ്ങും സാനിറ്റൈസറും ഉറപ്പുവരുത്തണം.

വിദ്യാര്‍ഥികളുടെ യാത്രയ്‌ക്കായി സംസ്‌ഥാനസര്‍ക്കാരുകള്‍ പ്രത്യേക ബസുകള്‍ ക്രമീകരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button