Latest NewsNews

മൂന്ന് വിമാനങ്ങളിലായി പത്തനംതിട്ടയിലേക്ക് തിരിച്ചെത്തിയത് സംവിധായകന്‍ ബ്ലെസിയുള്‍പ്പടെ 16 പേര്‍കൂടി

പത്തനംതിട്ട • കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മേയ് 21ന് എത്തിയ രണ്ടു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍ എത്തി. ദുബായ് – തിരുവനന്തപുരം, ദോഹ – കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാണുണ്ടായിരുന്നത്. ഇവരില്‍ ആറു പേരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേര്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

വെള്ളിയാഴ്ച രാവിലെ എത്തിയ അമ്മാന്‍ – കൊച്ചി വിമാനത്തില്‍ സിനിമാ സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ അഞ്ചുപേരാണ് ജില്ലാക്കാരായി ഉണ്ടായിരുന്നത്. ബ്ലെസി കുറ്റപ്പുഴയുള്ള വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബാക്കിയുള്ള ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button