Latest NewsNewsInternational

ജനപ്രിയ പൗഡറായിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിൽപ്പന നിർത്തുന്നു; പരിഹരിക്കാനുള്ളത് പതിനായിരക്കണക്കിന് കേസുകൾ

ണനിലവാരം പുനര്‍വിചിന്തനം നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം

വാഷിംങ്ടൺ; ജനപ്രിയ പൗഡറായിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിൽപ്പന നിർത്തുന്നു, അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കായുള്ള ടാല്‍ക് ബേസ്ഡ് പൗഡറിന്റെ വില്‍പ്പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍ത്തുന്നു,, കൊറോണയുമായി ബന്ധപ്പെട്ട് ഉത്പന്നങ്ങളുടെ ഗുണനിലവാരം പുനര്‍വിചിന്തനം നടത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം പുറത്ത് വന്നിരിയ്ക്കുന്നത്.

വർഷങ്ങളായി അമേരിക്കയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസ് രംഗത്ത് 0.5 ശതമാനത്തോളം വരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അറിച്ചത്,, നിലവില്‍ സ്‌റ്റോക്കുള്ള കടകള്‍ക്ക് വില്‍പ്പന നടത്താമെന്നും കമ്പനി വ്യക്തമാക്കി.

നിലവിൽ 16,000ത്തിലധികം കേസുകളാണ് കമ്പനിക്കെതിരെ യുഎസില്‍ തന്നെയുള്ളത്,, പൗഡര്‍ കാന്‍സറിന് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം,, ഇത്തരത്തില്‍ നിരവധി കേസുകള്‍ ന്യൂജഴ്‌സിയിലെ ജില്ലാ കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടപ്പുണ്ട്, പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബസ്‌റ്റോസ് അടങ്ങിയിട്ടുണ്ടെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്, എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കമ്പനി വാദിക്കുന്നത്,, മാത്രമല്ല ദശാബ്ദങ്ങളുടെ പഠനമാണ് ഇതില്‍ നടത്തിയതെന്നും അവര്‍ തുടർച്ചയായി വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button