Devotional

കടലിനുള്ളില്‍ ഒരു ക്ഷേത്രം… ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുതം : ഇന്നും ലോകത്തെ അതിശയിപ്പിക്കുന്ന ഗുജറാത്തിലെ ഈ മഹാദേവ ക്ഷേത്രത്തെ കുറിച്ചറിയാം

കടലിനുള്ളിലെ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കടലിനുള്ളിലാണെന്നതാണ് എല്ലാവരേയും വിസമയപ്പെടുത്തുന്നത്. മാത്രമല്ല ദര്‍ശന സമയത്ത് ഭക്തര്‍ക്കായി കടല്‍ മാറിക്കൊടുക്കുമെന്നതും ആരെയും അത്ഭുതപ്പെടുത്തും. അറബിക്കടലിനു നടുവില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയായിട്ടാണ് നിഷ്‌കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഭവ്‌നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി 10 മണിവരെയാണു കടല്‍ വഴിമാറിക്കൊടുക്കുന്നത്. എല്ലാ ദിവസവും

ഗുജറാത്തിലെ അത്ഭുത ദേവാലയമാണ് നിഷ്‌കളങ്ക് മഹാദേവ ക്ഷേത്രം. ഭക്തര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും എന്നും അത്ഭുതമാണ് ഈ ശിവക്ഷേത്രം. അത്ഭുതത്തിന് കാരണം ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കടലിനുള്ളിലാണെന്നതാണ്. മാത്രമല്ല ദര്‍ശന സമയത്ത് ഭക്തര്‍ക്കായി കടല്‍ മാറിക്കൊടുക്കുമെന്നതും ആരെയും അത്ഭുതപ്പെടുത്തും. അറബിക്കടലിനു നടുവില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയായിട്ടാണ് നിഷ്‌കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഗുജറാത്തിലെ ഭവ്‌നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി 10 മണിവരെയാണു കടല്‍ വഴിമാറിക്കൊടുക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിവരെ ഇവിടെ വേലിയേറ്റ സമയമാണ്. അതുകൊണ്ടു തന്നെ കടലിലേയ്ക്ക് ഇറങ്ങി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ 20 അടി ഉയരമുള്ള തൂണുകള്‍ ഉള്‍പ്പെടെ ഈ സമയം വെള്ളത്തിനടിയിലാകും. 5000 വര്‍ഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കല്‍പ്പിക്കുന്നത്.

ക്ഷേത്രത്തിലെ കൊടിമരത്തിന്റെ മുകള്‍ഭാഗം മാത്രമേ ഈ സമയം കാണാന്‍ സാധിക്കു.എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിക്കു ശേഷം വേലയിറക്കമാകുന്നതോടെ ക്ഷേത്രത്തിന് ഇരുവശത്തുനിന്നും വെള്ളം ഇറങ്ങാന്‍ തുടങ്ങുകയും വെള്ളം പൂര്‍ണ്ണമായും മാറി ക്ഷേത്രത്തിലേയ്ക്കുള്ള വഴി തെളിയുകയും ചെയ്യും.

വേലിയേറ്റവും വേലിയിറക്കവും മൂലമാണ് ഇതു സംഭവിക്കുന്നത് എങ്കിലും ഭക്തര്‍ക്ക് ഇത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം സഹോദരങ്ങളോടു യുദ്ധം ചെയ്തതില്‍ പശ്ചാത്തപിച്ചു പഞ്ചപാണ്ഡവര്‍ പാപങ്ങള്‍ കഴുകി കളയുന്നതിനുള്ള മാര്‍ഗം തേടി ഭഗവാന്‍ കൃഷ്ണനെ സമീപിച്ചു. കൃഷ്ണന്‍ ഒരു കറുത്ത പശുവിനേയും കറുത്ത കൊടിയും പാണ്ഡവര്‍ക്കു നല്‍കുകയും ചെയ്തു.

ശേഷം പശുവിന്റെയും കൊടിയുടെയും നിറം വെളുപ്പാകുന്ന ദിവസം നിങ്ങള്‍ പാപങ്ങളില്‍ നിന്നു മോചിതരാകും എന്നും കൃഷ്ണന്‍ പാണ്ഡവരോടു പറഞ്ഞു. തുടര്‍ന്നു പാണ്ഡവര്‍ ദിവസങ്ങള്‍ എടുത്തു പല നാടുകളില്‍ കൂടി യാത്ര ചെയ്ത് ഭവ്‌നഗറിലെ കൊലിയാക് എന്ന സ്ഥലത്ത് എത്തി. അവിടെ വച്ചു പശുവിന്റെയും കൊടിയുടെയും നിറം വെളുപ്പായി മാറുകയും ചെയ്തു എന്നാണു പുരാണം.

ഇതോടെ പാപമുക്തി നേടാന്‍ അവര്‍ ആ കടല്‍തീരത്തു തന്നെ ശിവാരാധന ആരംഭിച്ചു. പാണ്ഡവരുടെ സ്മരണയ്ക്കായി ഇവിടെ അഞ്ചു ശിവലിംഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എത്ര വലിയ കടല്‍ ക്ഷോഭം ഉണ്ടായിട്ടും 20 അടി ഉയരമുള്ള കൊടിമരത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്നതും അതിശയമാണ്.

shortlink

Post Your Comments


Back to top button