KeralaLatest NewsNews

ആഭ്യന്തര വിമാനയാത്രയ്ക്ക് ഒരുങ്ങി കൊച്ചി വിമാനത്താവളം

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് ഒരുങ്ങി കൊച്ചി വിമാനത്താവളം. മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്.ഇതിന്റെ പശ്ചാത്തലത്തിൽ‌ കൊച്ചിയില്‍ നിന്ന് പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകും. മെയ് 25 മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട പട്ടികയനുസരിച്ച്‌ അഗത്തി, ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡെല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചും കൊച്ചി സര്‍വീസുണ്ടാകും.

Read also:ക്വാ​റ​ന്‍​റീ​ന്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ലേ കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നാ​കൂ: രോഗികളുടെ എണ്ണം കൂടിയാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് കെ.​കെ. ശൈ​ല​ജ ടീച്ചർ

എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രക്കാർ ആരോഗ്യ സേതു മൊബൈല്‍ ആപ്, സ്വയം വിവരം നല്‍കല്‍ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടത്. വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button