KeralaLatest NewsNews

ക്വാ​റ​ന്‍​റീ​ന്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ലേ കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നാ​കൂ: രോഗികളുടെ എണ്ണം കൂടിയാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് കെ.​കെ. ശൈ​ല​ജ ടീച്ചർ

തി​രു​വ​ന​ന്ത​പു​രം: കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ളും വി​മാ​ന​ങ്ങ​ളും വ​രു​ന്ന​തോ​ടെ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീച്ചർ. മേ​യ്​ ഏ​ഴി​നു​​ശേ​ഷം വ്യാ​ഴാ​​ഴ്​​ച വ​രെ 88 കേ​സു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ടാ​യി.​ എ​ല്ലാം പു​റ​ത്തു​നി​ന്ന്​ വ​ന്ന​വ​രാ​ണ്. സ​മ്പ​ര്‍​ക്ക​പ്പ​ട​ര്‍​ച്ച​യു​ണ്ടാ​കാ​തെ വൈ​റ​സ്​ ബാ​ധ ഇ​വ​രി​ല്‍ മാ​​ത്രം ഒ​തു​ക്കി നി​ര്‍​ത്താ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്​​. സബ​ര്‍​ക്ക​പ്പ​ട​ര്‍​ച്ച​യു​ണ്ടാ​യാ​ല്‍ ശൃം​ഖ​ല വേ​ഗം വ​ലു​താ​കും. കി​ട​ക്ക​ക​ള്‍ നി​റ​ഞ്ഞാ​ല്‍ മി​ക​ച്ച പ​രി​ഗ​ണ​ന​യും പ​രി​ച​ര​ണ​വും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല. രോ​ഗി​ക​ള്‍ കു​റ​വാ​യാ​ല്‍ ന​ല്ല സൗ​ക​ര്യ​ങ്ങ​ളു​ള്ള മു​റി​ക​ള്‍ ന​ല്‍​കാ​നാ​കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read also: സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും ക​ര്‍​ശ​ന ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണം. ഹോം ​ക്വാ​റ​ന്‍​റീ​നാ​ണ്​ ഫ​ല​പ്ര​ദം. വീ​ട്ടി​ലാ​കുമ്പോ​ള്‍ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യും. ക്വാ​റ​ന്‍​റീ​ന്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ലേ കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നാ​കൂ. ഇ​ത​ര ദേ​ശ​ങ്ങ​ളി​ലു​ള്ള ആ​രോ​ടും ഇ​ങ്ങോ​​ട്ട്​ വ​രേ​​​ണ്ടെ​ന്ന്​​ പ​റ​യാ​നാ​കി​ല്ല.വി​മാ​ന​സ​ര്‍​വി​സ്​ ആ​രം​ഭി​ക്കുമ്പോ​ള്‍​ നി​ര​വ​ധി​യാ​ളു​ക​ള്‍ കേ​ര​ള​ത്തി​ലെത്തുമെന്നും കെ.​കെ. ശൈ​ല​ജ ടീച്ചർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button