Latest NewsNewsIndia

ഉംപുന്‍ സൈക്ലോണ്‍ തകര്‍ത്തെറിഞ്ഞ ബംഗാള്‍-ഒഡീഷ പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡല്‍ഹി: പശ്ചിമബംഗാളിലേയും ഒഡീഷയിലേയും ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും.
പ്രധാനമന്ത്രി രാവിലെ 10.45 ഓടെയാണ് കൊല്‍ക്കത്തയിലെത്തുക. ബംഗാള്‍ സന്ദര്‍ശനശേഷം ഒഡീഷയിലെ ചുഴലിക്കാറ്റ് ബാധിത മേഖലകളും മോദി സന്ദര്‍ശിക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 72 പേരാണ് മരിച്ചത്. കൊല്‍ക്കത്തയില്‍ മാത്രം 15 പേരും മരിച്ചു. ഒഡീഷയില്‍ രണ്ടുപേരും മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

Read Also :  ഇന്ത്യക്ക് ആശ്വാസം , ഇനി ചികിത്സയിലുള്ളത് 63,624 പേര്‍; തീവ്രപരിചരണ വിഭാഗത്തിലുള്ളത് 2.9 ശതമാനം മാത്രം

പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും പ്രധാനമന്ത്രി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചേക്കും. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ഉംപുന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു.

വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരണം വീണും, തകര്‍ന്നുവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button