Latest NewsUAENewsGulf

ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

ദുബായ് : യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് ദുബായിയിൽ മരിച്ചത്. എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ. ഭാര്യ :ഷഹനാസ്. മകൻ: സലാഹ്. ജോഫി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു. 772 ആളുകളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 163,644 പേർക്ക് രോഗം സ്ഥിരീകരിച്ചു.

യുഎഇയിൽ കഴിഞ്ഞ ദിവസം നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 894 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 237ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,898ഉം ആയി. 946 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 12,755 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button