KeralaLatest NewsNews

തലസ്ഥാനത്തെ വെള്ളക്കെട്ട്; മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം മാലിന്യങ്ങള്‍ ഓടകളിലും മറ്റും തള്ളുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. നഗരത്തിലെ . അട്ടക്കുളങ്ങര, കരിമഠം കോളനി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് മേഖലകള്‍ സന്ദര്‍ശിച്ച കളക്ടര്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്ന് അറിയിച്ചു.

തിരുവനന്തപുരത്ത് വെള്ളം കയറിയ ചാലയിലും വേളിയിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തിയിരുന്നു.  അതേസമയം, മലയോര മേഖലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അരുവിക്കര ഡാം ഷട്ടര്‍ തുറന്നപ്പോള്‍ ജലസേചന വകുപ്പ് പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി.

നഗരത്തിനുള്ളില്‍ എസ്.എസ്. കോവില്‍ റോഡ്, മണികണ്‌ഠേശ്വരം, ബൈപ്പാസ് തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മഴ തോര്‍ന്നിട്ടുണ്ടെങ്കിലും വെള്ളം വറ്റാത്ത സാഹചര്യമാണ് തലസ്ഥാനത്ത് പലയിടങ്ങളിലുമുള്ളത്. തിരുവനന്തപുരം നഗരത്തില്‍ രാവിലെയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button