Latest NewsNewsTechnology

ഷാവോമിയുടെ ആദ്യ ലാപ്ടോപ്പ് ജൂണില്‍, ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

ആദ്യ ലാപ്ടോപ്പ് ജൂണില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷാവോമി. റെഡ്മി ബുക്ക് 14 എന്ന മോഡൽ ആണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക എന്നാണ് ടെക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഷാവോമി ഔദ്യോഗികമായ പ്രതികരണങ്ങളോ പ്രഖ്യാപനങ്ങളോ ഒന്നും നടത്തിയിട്ടില്ല. 5ജി പിന്തുണയോടുകൂടി എംഐ 10 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിതിന് തൊട്ടുപിന്നാലെയാണ് ലാപ് ടോപ്പും താമസിയാതെ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

REDMIBOOK 14

ചൈനീസ് വിപണിയില്‍ റെഡ്മിബുക്ക് 14 തിനോടകം തന്നെ ലഭ്യമാണ്. എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജുമാണ് റെഡ്മി ബുക്കിലുള്ളത്. ഇന്റല്‍ കോര്‍ ഐ5 പ്രൊസസര്‍ വരുന്ന ബേസ് മോഡലിന് ചൈനയില്‍ 3999 യുവാന്‍ ആണ് വില ഇത് ഇന്ത്യയില്‍ 42,720 രൂപ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button