Latest NewsKeralaNattuvarthaNews

എത്ര സ്നേഹിച്ചിട്ടും അതിഥി തൊഴിലാളികൾ കേരളത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്നു; കാല്‍നടയായി നാട്ടിലേക്ക് തിരിച്ച തൊഴിലാളികളെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു

തലപ്പാടി വരെ കാല്‍നടയായും തുടര്‍ന്ന് ട്രക്കില്‍ കയറി നാട്ടിലെത്താനുമായിരുന്നു ഇവരുടെ പ്ലാന്‍ എന്നാണ് പോലീസ് വ്യക്തമാക്കിയത്

പിലിക്കോട്; കോവി‍ഡ് സമയത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നാട്ടിലേക്ക് കാല്‍നടയായി യാത്ര തിരിക്കാനുറച്ച 32 അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അധികൃതര്‍ തടഞ്ഞ് താമസസ്ഥലത്തേക്ക് തിരിച്ചയച്ചു,, രാവിലെ പിലിക്കോട് ദേശീയപാതയില്‍ പടുവളത്താണ് സംഭവം നടന്നത്.

അനേക വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ കാലിക്കടവ്, പിലിക്കോട്, ചന്തേര തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് സംഘാംഗങ്ങള്‍,, കഴിഞ്ഞദിവസം രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളികളുടെ കണക്കെടുപ്പും പരിശോധനയും അധികൃതര്‍ നടത്തിയിരുന്നു, ഇതറിഞ്ഞാണ് ബിഹാറികള്‍ കനത്ത ചൂടിനെയും അവഗണിച്ച്‌ റോഡിലൂടെയുള്ള യാത്രയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ.

എന്നാൽ ഇതിൽ മുതിര്‍ന്ന മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും തനിച്ചാക്കി നാടുവിടാനൊരുങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു,, ബാഗിലും പ്ളാസ്റ്റിക് സഞ്ചിയിലുമൊക്കെയായി വസ്ത്രങ്ങളും മറ്റും പാക്കുചെയ്ത് കൂട്ടത്തോടെ റോഡിലൂടെ നീങ്ങിയ സംഘത്തെ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചന്തേര സി.ഐ. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു, ലകൂടാതെ, ആഴ്ചകളോളമുള്ള കാല്‍നടയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഉത്തരേന്ത്യയില്‍ ഉണ്ടായ ദുരന്തവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഈ സംഘത്തെ പിന്തിരിപ്പിച്ചത്,, എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സംഘം പൊലീസിനോട് ആവശ്യപ്പെട്ടു ,,തലപ്പാടി വരെ കാല്‍നടയായും തുടര്‍ന്ന് ട്രക്കില്‍ കയറി നാട്ടിലെത്താനുമായിരുന്നു ഇവരുടെ പ്ലാന്‍ എന്നാണ് പോലീസ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button