Latest NewsNewsIndia

മോഷണ ശ്രമം തടയാൻ ശ്രമിച്ച യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ നോക്കിയ യുവാവ് പിടിയില്‍

ജംഗ്പുര : വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സോനുവാണ് അറസ്റ്റിലായത്. ഡൽഹി ജംഗ്പുരയിലാണ് സംഭവം.

കഴിഞ്ഞദിവസം വീടിന്റെ ബാൽക്കണിയിൽ മൊബൈലിൽ വീഡിയോ കണ്ടിരുന്ന യുവതിയെയാണ് ഇരുപത്തിമൂന്നുകാരനായ സോനു അക്രമിച്ചത്. മാസ്ക് ധരിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാൾ വീട്ടിലുള്ള പണവും സ്വര്‍ണവും എടിംഎം കാര്‍ഡും അതിന്‍റെ പിന്‍ നമ്പറും ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി. എന്നാൽ ഇയാളുടെ ഭീഷണിക്ക് യുവതി വഴങ്ങാതെ വന്നതോടെയാണ് പീഡിപ്പിച്ചത്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കി. യുവതി ശബ്ദമുണ്ടാക്കി നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

എന്നാൽ നാല് സംഘമായി തിരഞ്ഞ് ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോനു പിടിയിലായത്. മാസ് ധരിച്ചിരുന്നതിനാല്‍ അക്രമിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ നല്‍കാന്‍ യുവതിക്ക് സാധിച്ചിരുന്നില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button