Latest NewsNewsIndia

ലോക്ക്ഡൗൺ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തു; യുവതി അറസ്റ്റിൽ

അഹമ്മദാബാദ് : ലോക്ക് ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ച് ടിക് ടോക് വീഡിയോ ഷൂട്ട് നടത്തിയ യുവതി അറസ്റ്റിൽ. അഹമ്മദാബാദിലെ 21കാരിയായ സോനു നായക് എന്ന നഴ്സാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഒരു ടിക്ക്‌ടോക്ക് സെലബ്രിറ്റിയാണ് സോനു നായക്.

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അഹമ്മദാബാദിലുള്ള ഒരു പാലത്തിൽ വച്ച് തിങ്കളാഴ്ച രാത്രി 9 മണിക്കാണ് ഇവർ വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ ഇത് വൈറലാവുകയും ചെയ്തു. തുടർന്ന് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട്  ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

അതേസമയം വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നുണ്ടെന്നും അതാണ് തന്നെ കുടുക്കിയതെന്നുമാണ് സോനു പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button