Latest NewsIndiaNews

കേന്ദ്രത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എപ്പോഴും വിമര്‍ശിയ്ക്കുന്ന മമതാ ബാനര്‍ജിയ്ക്ക് എതിരെ ബംഗാളിലെ ജനങ്ങള്‍. നിങ്ങള്‍ എന്റെ തലവെട്ടിക്കോളൂ എന്ന് മമതയുടെ മറുപടി

കൊല്‍ക്കത്ത: കേന്ദ്രത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എപ്പോഴും വിമര്‍ശിയ്ക്കുന്ന മമതാ ബാനര്‍ജിയ്ക്ക് എതിരെ ബംഗാളിലെ ജനങ്ങള്‍. നിങ്ങള്‍ എന്റെ തലവെട്ടിക്കോളൂ എന്ന് മമതയുടെ മറുപടി. കഴിഞ്ഞ ദിവസം ഉണ്ടായ ഉംപുന്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് ഒരു ലക്ഷം കോടിയുടെ നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. വൈദ്യുതിയും വെള്ളവും രണ്ട് ദിവസമായി മുടങ്ങിക്കിടന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എങ്കില്‍ ഇനി എന്റെ തല വെട്ടിക്കളയൂ എന്ന് മാത്രമാണ് എനിക്കിനി പറയാനുള്ളത്. ജനങ്ങള്‍ക്കിടെയുള്ള പ്രതിഷേധത്തില്‍ മമതയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Read Also : ഇന്ത്യയില്‍ കൊറോണ വൈറസ് പെട്ടെന്ന് പിടിപെടുന്നത് വിറ്റാമിന്‍ ഡി കുറവുള്ളവരില്‍ : ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് : ലോക്ഡൗണിനു ശേഷം വൈറസ് വ്യാപനത്തിനു പിന്നിലെ പ്രധാന കാരണവും ഇതു തന്നെ

സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നഗരങ്ങളിലും തെരുവുകളും നൂറോളം പേര്‍ ഒത്തു ചേര്‍ന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം, പശ്ചിമബംഗാളിന് ആയിരം കോടിയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാത്രം ഏകദേശം 85 പേരാണ് ഉംപൂന്‍ ചുഴലിക്കാറ്റില്‍ മരിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ചുഴലിക്കാറ്റും സംസ്ഥാനത്ത് നാശനഷ്ടം വിതച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് എത്തുന്ന സ്വദേശികളുടെ യാത്ര വൈകിപ്പിക്കുന്നതിന് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ബംഗാളിലേക്കെത്തുന്ന വിമാനങ്ങളുടെ വരവ് വൈകിപ്പിക്കണമെന്നാണ് മമത ബാനര്‍ജിയുടെ ആവശ്യം. മേയ് 30 വരയെങ്കിലും വിമാനസര്‍വീസ് വൈകിപ്പിക്കണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ഒരു സര്‍വീസും നടത്തരുതെന്ന് ആവശ്യപ്പെട്ട് മമത നേരത്തെ റെയില്‍വെയ്ക്ക് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button