Latest NewsNewsInternational

കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങി തായ്‌ലാന്‍ഡ്

ബാങ്കോക്ക് : ലോകത്തെ മുഴുവൻ പ്രതിസന്ധിയിലേക്കാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍. വൈറസിനെ തുരത്താന്‍ പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പല പരീക്ഷണശാലകളും. ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് തായ്‌ലാന്‍ഡും. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കുരങ്ങുകളില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന് തായ്‌ലാന്‍ഡ് വിദ്യാഭ്യാസ-ശാസ്ത്ര, ഗവേഷണ വകുപ്പ് മന്ത്രി സുവിത് മേസിന്‍സീ പറഞ്ഞു.

എന്നാൽ ഇത് തായ് ജനതക്ക് വേണ്ടിമാത്രമല്ല മറിച്ച് ലോകമെങ്ങുമുള്ള മാനവരാശിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ലോകമെമ്പാടും 100 വാക്‌സിനുകളാണ് ഗവേഷകര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതാണ് തായ്‌ലാന്‍ഡിന്റെ വാക്‌സിനും. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ തയ്യാറാകും എന്നും സുവിത് മേസിന്‍സീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button