Latest NewsUAENewsGulf

യുഎഇയിൽ വൻ തീപിടിത്തം

അബുദാബി : യുഎഇയിൽ തീപിടിത്തം. ഫുജൈറയിൽ ബദിയ ഏരിയയിലെ വീട്ടില്‍ ശനിയാഴ്ചയാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.20ഓടെ വിവരം ലഭിച്ച ഉടൻ തന്നെ പോലീസ്, ഫയര്‍ഫോഴ്‌സ്, റെസ്ക്യൂ ടീം എന്നിവർ  ഉടന്‍ തന്നെ സ്ഥലത്തെത്തി.  എമിറേറ്റ് സിവില്‍ ഡിഫന്‍സ് സംഘം വീടിനുള്ളില്‍ കുടുങ്ങിയയാളെ, രക്ഷപ്പെടുത്തുകയും തീ അണയ്ക്കുകയും ചെയ്തു.

വീടിന്റെ കിടപ്പുമുറിയിലും ഹാളിലും തീപടര്‍ന്നതോടെ പരിസരപ്രദേശങ്ങളില്‍ കറുത്ത പുക നിറഞ്ഞു. വീട്ടില്‍ കുടുങ്ങിയയാളെ പരിക്കുകളില്ലാതെ പുറത്തെത്തിക്കാൻ സാധിച്ചു. പാരാമെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയതായും വീട്ടില്‍ തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താനായി കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button