Latest NewsIndiaNews

രാജ്യത്ത് കോവിഡ് മരണം 4000 കടന്നു, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,977 പേർക്ക്

ന്യൂഡല്‍ഹി : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,977 പേർക്ക് രോഗം സ്ഥിരീകരിച്ചു. 154 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്.

കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button