Latest NewsKeralaNattuvarthaNewsIndia

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങി ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി; സുരക്ഷിത യാത്രയൊരുക്കിയ ഉമ്മൻ ചാണ്ടിക്ക് നന്ദി പറഞ്ഞ് ജാനകി

തിരുവനന്തപുരം; ലോക്ഡൗണിൽ ത​ല​സ്ഥാ​ന​ത്ത് കു​ടു​ങ്ങി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​ക്ക് ക​രു​ത​ലു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി,, ക​ര്‍​ണാ​ട​ക ബീ​ജാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ജാ​ന​കി മ​താ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ വി​മാ​ന​മാ​ര്‍​ഗം നാ​ട്ടി​ലെ​ത്തി​യ​ത്,, എ​ന്‍​ജി​നിയ​റിം​ഗ് ഡാ​റ്റാ സ​യ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ജാ​ന​കി ട്രെ​യി​നിം​ഗി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റാ​ര്‍​ട്ട്‌അ​പ്പ് ക​മ്ബ​നി​യി​ലെ​ത്തി​യ​ത്.

എന്നാൽ കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് പി​ന്നാ​ലെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തി​രി​കെ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്നു,, ലോ​ക്ക്ഡൗ​ണ്‍ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് നീ​ട്ടി​യ​തോ​ടെ ജാ​ന​കി​യു​ടെ ഹോ​സ്റ്റ​ല്‍ കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി,, തു​ട​ര്‍​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ജി​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കാ​ണു​ക​യാ​യി​രു​ന്നു,, ജാ​ന​കി​യു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വം കേ​ട്ട അദ്ദേഹം പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കുകയായിരുന്നു.

എന്നാൽ ക​ര്‍​ണാ​ട​ക പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന ബ​സി​ല്‍ ജാ​ന​കി​യെ തി​രി​ച്ച​യ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ​ശ്ര​മം,, എ​ന്നാ​ല്‍ തി​രി​കെപ്പോകു​ന്ന ബ​സി​ല്‍ മ​റ്റ് സ്ത്രീ​യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ സു​ര​ക്ഷ​യെ ക​രു​തി ഇ​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു,, ട്രെ​യി​ന്‍ സ​ര്‍​വീ​സും വൈ​കി​യ​തി​നാ​ല്‍ ആ ​മാ​ര്‍​ഗ​വും ഫ​ല​പ്ര​ദ​മാ​യി​ല്ല, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ 25ന് ​ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​തോ​ടെ ജാ​ന​കി​ക്ക് വിമാന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു നല്കുക​യാ​യി​രു​ന്നു.

കൂടാതെ ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് സാമ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യ​തോ​ടെ ഹോ​സ്റ്റ​ല്‍ ഫീ​സ് സം​ബ​ന്ധി​ച്ചും ജാനകി പ്ര​തി​സ​ന്ധി നേ​രി​ട്ടു,, ഫ്ളൈ​റ്റ് ടി​ക്ക​റ്റും ഹോ​സ്റ്റ​ല്‍ ഫീ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ്വ​ന്തം നി​ല​യി​ല്‍ ത​ന്നെ​യാ​ണ് ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത്., ഞായറാഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​രെ​യു​ള്ള യാ​ത്രാസൗ​ക​ര്യ​വും അ​ദ്ദേ​ഹം ഏ​ര്‍​പ്പെ​ടു​ത്തി,, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജാ​ന​കി​ക്ക് വഴിച്ചിലവും ന​ല്‍​കിയാണ് യാത്രയാക്കിയത്.

കർണ്ണാടകയിൽ ​ബീജാ​പു​രി​ല്‍ നി​ന്ന് ജാ​ന​കി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ണി​ക്കൂ​റു​ക​ളു​ടെ യാ​ത്ര​യു​ണ്ട്,, ഈ ​പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്,, ക​ര്‍​ണാ​ട​ക പി​സി​സി​യുമായി ബ​ന്ധ​പ്പെ​ട്ട് വി​ഷ​യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് അദ്ദേഹത്തിന്‍റെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ അ​റി​യി​ച്ചു, തിരികെപ്പോകുന്നതിനു മുമ്ബ് ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി ജാനകി അദ്ദേഹത്തിനു നന്ദി അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button