KeralaLatest NewsIndia

‘വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവരാണ് അക്രമത്തിനു പിന്നിൽ, മിന്നൽ മുരളിയുടെ സെറ്റ് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം : ബിജെപി വക്താവ് സന്ദീപ് വാര്യർ

കാലടി: കാലടി മണപ്പുറത്ത് മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി നിർമ്മിച്ച പള്ളി പൊളിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രവർത്തകർ. പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ എ എച് പി സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ കൂറ്റന്‍ സെറ്റാണ് തകർത്തത്. ഇതിന്റെ അടിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സെറ്റിട്ടത് മഹാദേവർ ക്ഷേത്രത്തിനു മുന്നിലാണെന്നും ഇത് ഒരുവര്ഷത്തോളമായിട്ടും പൊളിക്കാൻ കൂട്ടാക്കിയില്ലെന്നുമാണ് ഇവർ പറയുന്ന ന്യായം.

മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ പള്ളിയുടെ സെറ്റ് തകർത്ത് എ എച് പി പ്രവർത്തകർ: പ്രതിഷേധവുമായി സോഷ്യൽ മീഡിയയും താരങ്ങളും

ഇതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം: പോസ്റ്റ് കാണാം:

ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവരാണ് അക്രമത്തിനു പിന്നിൽ.

ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.

shortlink

Related Articles

Post Your Comments


Back to top button