Latest NewsUAEIndia

ഇന്ത്യയിലേക്ക് വിമാനത്തിൽ സീറ്റ് ശരിയാക്കാനെന്ന പേരില്‍ യുഎഇയിലെ പണപ്പിരിവ്: പ്രവാസികൾക്ക് ഇന്ത്യൻ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

ദുബായ്:- ഇന്ത്യയിലേക്കുള്ള വിമാനത്തിന് സീറ്റ് ശരിയാക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തി ജനങ്ങളെ പറ്റിക്കുന്നത് പപതിവ് സംഭവമായി. ഇതോടെ ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ദുബായിയിലെ ഇന്ത്യല്‍ കോണ്‍സുലേറ്റ് ജനറല്‍.

‘ചില വ്യക്തികളും ട്രാവല്‍ ഏജന്‍സികളും ഇന്ത്യയിലേക്കുള്ള വരാന്‍ പോകുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്കിന്റെ പേരിലും ഇന്ത്യയിലെത്തിയാലുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എന്ന പേരിലും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.’ കോണ്‍സുലേറ്റ് ജനറല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

യുഎഇയില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് തിങ്കളാഴ്ച മുതല്‍ മടങ്ങിയെത്താം : യാത്രാ പെര്‍മിറ്റിനായി അപേക്ഷിക്കണം : ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം

കൂടാതെ കേന്ദ്ര ഗവണ്മെന്റ് യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടില്ല. കൊവിഡ്-19 പ്രതിസന്ധി കാലഘട്ടത്തിലെ ഇന്ത്യയിലേക്കുള്ള ഏത് വിമാന യാത്രയും കോണ്‍സുലേറ്റ് വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുക. കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button