Latest NewsNewsIndia

ഇത് പുതു ചരിത്രം; കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിച്ച് യോഗി സർക്കാർ

മുഖ്യമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന തരത്തിലുമാണ് കുടിയേറ്റ തൊഴിലാളി കമ്മീഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക

ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക കമ്മീഷൻ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയില്‍ ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്കായി സൗകര്യമൊരുക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് പുതു ചരിത്രം സൃഷ്ടിക്കുകയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതല വഹിക്കുന്നതരത്തിലും മുഖ്യമന്ത്രി നേരിട്ട് ശ്രദ്ധിക്കുന്ന തരത്തിലുമാണ് കുടിയേറ്റ തൊഴിലാളി കമ്മീഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്ക് പോയി തിരികെ വരേണ്ടി വന്നര്‍ക്കാണ് പ്രഥമ പരിഗണന. നിലവില്‍ 23 ലക്ഷം തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലേക്ക് തിരികെ എത്തിയിരിക്കുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 1113 ട്രെയിനുകളിലായാണ് പരമാവധി ആളുകളും പല ഘട്ടങ്ങളിലായി എത്തിയിരിക്കുന്നത്.

എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കല്‍ ഇതിന്റെ ഭാഗമാണ്. കൂടാതെ ജോലി സുരക്ഷയുടെ കാര്യവും ശ്രദ്ധിക്കും. നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തി നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആ കാലാവധി കഴിഞ്ഞാല്‍ ജോലി നല്‍കുന്നതിന് നയപരമായ തീരുമാനം എടുത്തു കഴിഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

ALSO READ: ഒന്നരവയസുള്ള കുഞ്ഞ് ഉത്രയ്ക്കൊപ്പം ഉറങ്ങുമ്പോഴാണ് കൊടും വിഷമുള്ള കരിമൂർഖനെ സൂരജ് ഉത്രയുടെ ദേഹത്തേക്ക് ഇടുന്നത്; ഞെട്ടിക്കുന്ന മൊഴി പുറത്ത്

നിലവിലെ പോലീസ് സംവിധാനം കാര്യക്ഷമമായതുകൊണ്ട് റോഡപകടങ്ങള്‍ കാര്യമായി കുറഞ്ഞതായും യോഗി ആദിത്യനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലേക്ക് മാറുമ്പോഴും ആളുകള്‍ കൂട്ടം കൂടുന്നതൊഴിവാക്കാന്‍ പോലീസ് സേനകള്‍ കാല്‍നടയായി എല്ലാ മേഖലകളിലും സഞ്ചരിക്കുന്ന സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. യോഗി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button