KeralaLatest NewsNews

കേരളത്തിലെത്തിയ യുവ നടി ഭാവന ക്വാറന്റൈനിൽ; ശ്രവ സാമ്പിൾ പരിശോധനക്കയച്ചു

ബത്തേരി‍‍: അപ്രതീക്ഷിതമായി കേരളത്തിലെത്തിയ യുവ നടി ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിർത്തി വഴി കേരളത്തിലെത്തിയപ്പോഴാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.

അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയിൽ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.

ഭാവനയുടെ സ്രവസാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവർക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തുന്നതും കണ്ടു. തുടർന്ന് ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button