Latest NewsNewsInternational

മിലിട്ടറി ഹെലികോപ്ടര്‍ തകര്‍ന്ന് നാല് മരണം

മോസ്കോ: റഷ്യയില്‍ മിലിട്ടറി ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് മരണം. കിഴക്കന്‍ മേഖലയായ ചുകോട്കയിലെ എയര്‍പോര്‍ട്ടിലാണ് സംഭവം. മിലിട്ടറിയുടെ എം.ഐ – 8 വിഭാഗത്തില്‍പ്പെടുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. മേയ് 19ന് മോസ്കോയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ക്ലിന്‍ നഗരത്തില്‍ എം.ഐ – 8 ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു. സാങ്കേതിക തകരാർ മൂലമായിരുന്നു അപകടം നടന്നതെന്നായിരുന്നു വിശദീകരണം. റഷ്യയില്‍ സായുധസേന സാധാരണയായി ഉപയോഗിച്ച്‌ വരുന്ന ഹെലികോപ്ടറാണ് എം.ഐ – 8.

shortlink

Related Articles

Post Your Comments

Related Articles


Back to top button