Latest NewsNewsIndia

തമിഴ്നാട്ടില്‍ നടത്തിയ പരിശോധനകളിൽ 88 ശതമാനവും നിശബ്ദ കോവിഡ് വാഹകർ; ഭീതിയിൽ സംസ്ഥാനം

ചെന്നൈ: തമിഴ്നാട്ടില്‍ നിശബ്ദ കോവിഡ് വാഹകർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടില്‍ നടത്തിയ 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ലെന്ന് വെളിപെടുത്തല്‍. കണ്ടെയ്ന്‍മെ്റ് സോണുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിശബ്ദ കോവിഡ് വാഹകരെ കണ്ടെത്തിയത്. മരിച്ചവരില്‍ പതിനാറു ശതമാനം പേര്‍ക്കും മറ്റു അസുഖങ്ങളില്ലെന്നും

കണ്ടെയ്ന്‍മെന്റ് സോണുകളിലെ റാന്‍ഡം പരിശോധനകളിലൂടെയാണ് ഭൂരിപക്ഷം പേരെയും കണ്ടെത്തിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗികളായ 40 ശതമാനം പേര്‍ക്കു പനിയും 37 ശതമാനം പേര്‍ക്കു ചുമയുമുണ്ട്. ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.അതിനിടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ ഇന്നലെയും രോഗം ബാധിക്കുന്നവരുടെ എണ്ണം അഞ്ഞൂറ് കടന്നു 549 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് കേസുകള്‍ 11,131 ആയി ഉയര്‍ന്നു. 17082 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 15032 പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

അതേ സമയം ഇതുവരെ മരണപെട്ട 118 പേരില്‍ 19 പേര്‍ക്കു മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല .മരണകാരണം കോവിഡ് മത്രമാണ്. ബാക്കിയുള്ളവര്‍ക്കു പ്രമേഹം, കിഡ്നി രോഗങ്ങള്‍ , രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള‍് ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ഇവ മൂര്‍ച്ഛിച്ചാണ് പലരും മരിച്ചത്.

അതിനിടെ സംസ്ഥാനത്ത് ഒരു ദിവസം രോഗികളാവുന്നവരുടെ എണ്ണം പുതിയ ഉയരത്തിലത്തി. ഇന്നലെ 805 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 87 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് തിരികെ നാട്ടിലെത്തിയവരാണ്. രണ്ടുപേര്‍ കേരളത്തില്‍ നിന്നും മടങ്ങിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button