Latest NewsNewsIndia

ഭിക്ഷാടത്തിന് ഇറങ്ങിയ യുവതിക്ക് ജീവിതം നല്‍കി യുവാവ്; ലോക്ക് ഡൗൺ കാലത്തെ പ്രണയ കഥ

കാൺപൂർ : ലോക്ക് ഡൗൺ കാലത്തെ വ്യത്യസ്തമായ നിരവധി വിവാഹങ്ങളാണ് നടന്നത്. ആഢംബരങ്ങള്‍ ഒഴിവാക്കി, സാമൂഹ്യ അകലം പാലിച്ചും കല്യാണത്തിന് മാറ്റി വച്ച തുക കോവിഡ് ദുരിതാശ്വാസത്തിന് നല്‍കിയും എല്ലാം പല തരത്തിലുള്ള വിവാഹമാണ് നടന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള ഒരു വിവാഹം.

ലോക്ക്ഡൗൺ കാലത്ത് സര്‍വതും നഷ്ടപ്പെട്ട് തെരുവിൽ ഭിക്ഷാടത്തിന് ഇറങ്ങിയ ഒരു യുവതിക്കാണ്  അനില്‍ എന്ന ഡ്രൈവര്‍ ജീവിതം നല്‍കിയിരിക്കുന്നത്. തന്‍റെ മുതലാളിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവില്‍ ഭക്ഷണവിതരണം നടത്തുമ്പോഴാണ് കാണ്‍പൂരിലെ കക്കഡോ പ്രദേശത്തെ ഫുട്പാത്തിലിരുന്ന് യാചിക്കുന്ന നീലം എന്ന യുവതിയെ അനിൽ കാണുന്നത്.

പിന്നീട് പല തവണ അവളെ കണ്ടുമുട്ടിയ അനില്‍ നീലത്തോട് കുടുംബത്തെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് നീലത്തിന്റെ സഹോദരനും ഭാര്യയും നിരന്തരം ഉപദ്രവിക്കുകയും അമ്മയെയും നീലത്തെയും വീടിനു പുറത്താക്കുകയും ചെയ്തു.  അങ്ങനെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്.

ലോക്ക്ഡൗണിൽ പുറത്തിറങ്ങാൻ പറ്റാതായതോടെ ഇവരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലായി. എന്നാൽ അനില്‍ വിതരണം ചെയ്യുന്ന ഭക്ഷണമായിരുന്നു ഇവരുടെ വിശപ്പകറ്റിയത്. നിരന്തരമുള്ള കണ്ടുമുട്ടലുകള്‍ ആദ്യം സുഹൃത്തുക്കളാവുകയും പിന്നീട് ഇത് പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു.ലോര്‍‍ഡ് ബുദ്ധ ആശ്രമത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു വിവാഹം . നിരവധി സാമൂഹ്യ പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button