Latest NewsIndia

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാപനം, ഉ​ദ്ദ​വി​നെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ്

മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ല്‍​കു​ന്ന​തു മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​ല്ലെ​ന്നു​മു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് നി​രു​പ​മി​ന്‍റെ വി​മ​ര്‍​ശ​നം.

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പം.മു​ഖ്യ​മ​ന്ത്രി എ​ല്ലാ ദി​വ​സ​വും ജ​ന​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ 60 ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 60 തി​രി​ച്ച​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ല്ലാ ദി​വ​സ​വും തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റു​ക​യാ​ണ്.

ചി​ല തീ​രു​മാ​ന​ങ്ങ​ള്‍ തെ​റ്റു​ന്നു, ചി​ല​ത് വൈ​കു​ന്നു. കൊ​റോ​ണ പ്ര​തി​സ​ന്ധി വ​ര്‍​ധി​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​രു​പം തു​റ​ന്ന​ടി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ല്‍​കു​ന്ന​തു മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​ല്ലെ​ന്നു​മു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ​യാ​ണ് നി​രു​പ​മി​ന്‍റെ വി​മ​ര്‍​ശ​നം.

സ​ര്‍​ക്കാ​രി​ല്‍ വി​ള്ള​ലു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ ഉ​ദ്ദ​വ് താ​ക്ക​റെ​യു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യിരുന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button