KeralaLatest NewsNews

പാസ് ഇല്ലാതെ കർണാടകയിൽ നിന്ന് നാട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം : കർണാടകയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളറട നാറാണി സ്വദേശി രാജേഷ് കുമാറിനെയാണ് (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഇദ്ദേഹം.

പാസ് ഇല്ലാതെ ഞായറാഴ്ച്ച രാത്രിയോടെയാണ് ഇയാൾ നാട്ടിലെത്തിയത്. പാസ്സിനായി അപേഷിച്ചുവെങ്കിലും അത് കിട്ടുന്നതിന് മുന്നേ ചരക്ക് ലോറിയിൽ കയറി രാജേഷ് നാട്ടിലെത്തിയിരുന്നു. കുന്നത്തുകാൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സഹോദരങ്ങൾക്കും, ഒരു ബന്ധുവിനും പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം കവർ ചെയ്ത് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മൃതദേഹം താഴെയിറക്കിയ ബന്ധുക്കളിലും കൊവിഡ് പരിശോധന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button