KeralaLatest NewsNewsEducation

എം​ജി സ​ർ​വ​ക​ലാ​ശാ​ല മാറ്റിവെച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചു

കോട്ടയം : കോവിഡ് വ്യാപനത്തെ തുടർന്ന് എം​ജി സ​ർ​വ​ക​ലാ​ശാ​ല മാറ്റിവെച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. ജൂ​ണ്‍ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി പരീക്ഷകൾ പൂർത്തീകരിക്കാൻ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ തീരുമാനമായി. ജൂ​ണ്‍ ഒ​ന്നി​ന് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ കോ​ള​ജു​ക​ൾ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക. ഇ​തി​നാ​യി കോ​ള​ജു​ക​ൾ​ക്ക് കർശന നി​ർ​ദേ​ശം ന​ൽ​കും.

Also read : കൊറോണ ഉള്‍പ്പെടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രം: മുന്നറിയിപ്പുമായി ചൈനീസ് ബാറ്റ് വുമൺ

ലോ​ക്ക്ഡൗണിനെ തുടർന്ന് മ​റ്റു ജി​ല്ല​ക​ളി​ൽ അ​ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ൽ താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താ​മ​സി​ക്കു​ന്ന ജി​ല്ല​യി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ജൂ​ണ്‍ എ​ട്ട്, ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ലും . പ്രൊ​ജ​ക്ട്, വൈ​വ എ​ന്നി​വ ഒ​രു ദി​വ​സം കൊ​ണ്ട് അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ലും പൂ​ർ​ത്തീ​ക​രി​ക്കും. പ്രാ​ക്ടി​​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ത്ത​വ​ണ എ​ക്സ്റ്റേ​ണ​ൽ എ​ക്സാ​മി​ന​ർ​മാ​രെ നി​യ​മി​ക്കി​ല്ല. അ​ത​ത് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​ണ് ചു​മ​ത​ല. ജൂ​ണ്‍ 12ന് ​പ്രാ​ക്ടി​​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു ന​ൽ​ക​ണം. ജൂ​ണ്‍ 11 മു​ത​ൽ ഹോം​വാ​ല്യു​വേ​ഷ​ൻ രീ​തി​യി​ൽ മൂ​ല്യ​നി​ർ​ണ​യം നട​ക്കും.

ഈ ​വ​ർ​ഷം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. കോ​ള​ജി​ലെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​നെ പ​രീ​ക്ഷ ചീ​ഫാ​യി നി​യോ​ഗി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ എ​ട്ട്, ഒ​ന്പ​ത്, 10, 11, 12 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button