Latest NewsNewsInternational

ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് വി​ല​ക്ക് ഏർപ്പെടുത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​

ജ​നീ​വ: കൊറോണ വൈറസ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏർപ്പെടുത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.

കൊറോണ വൈറസ് രോ​ഗി​ക​ളി​ല്‍ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ര​ണ​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യു​ള്ള ലാ​ന്‍​സെ​റ്റ് പ​ഠ​നം ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഡ​ബ്ല്യു​എ​ച്ച്‌ഒ ഇ​ത്ത​ര​മൊ​രു മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യെ​ന്നോ​ണം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ന​ല്‍​കി​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് അ​റി​യി​ച്ചു. മ​ലേ​റി​യ ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ കോ​വി​ഡി​നെ​തി​രാ​യ അ​ത്ഭു​ത മ​രു​ന്നാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​തോ​ടെ ലോ​ക​മാ​കെ അ​തേ​റ്റു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​രു​ന്ന് ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ മു​ന്നി​ലു​ള്ള ഇ​ന്ത്യ​യി​ല്‍​നി​ന്ന് നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് താ​നും ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ ക​ഴി​ക്കു​ന്നു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞ​തോ​ടെ മ​രു​ന്നി​ന്‍റെ ആ​വ​ശ്യ​ക്കാ​രും ഏ​റി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button