KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് : ആകെ കോവിഡ് കേസുകള്‍ 1000 കടന്നു

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കസര്‍ഗോഡ്‌ 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 5 പേര്‍ തമിഴ്നാട്ടില്‍ നിന്നും തെലങ്കാനയില്‍ നിന്ന് ഒരാളും ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും ആന്ധ്ര, കര്‍ണാടക, യു.പി എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും എത്തി. 9 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്‌. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു.

അതേസമയം, ഇന്ന് 10 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് രോഗമുക്തി. 552 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.  1004 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് പുതുതായി 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 107832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1106940 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇന്ന് പുതുതായി 13 ഹോട്ട്‌സപോട്ടുകള്‍ നിലവില്‍ വന്നു. പാലക്കാട് 10, തിരുവനന്തപുരം 3 എന്നിവയാണ് പുതുതായി വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button