KeralaLatest NewsNews

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ സി.പി.എം ബന്ധം അന്വേഷണത്തിന്​ തടസ്സമാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

പത്തനംതിട്ട: കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ സി.പി.എം ബന്ധം അന്വേഷണത്തിന്​ തടസ്സമാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സംഭവത്തില്‍ പ്രതി അറസ്​റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ട്​ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്.

സൂരജിന് ഇതിനു കഴിയില്ലെന്ന തരത്തില്‍ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാര്‍ട്ടിയില്‍ നിന്ന്​ പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്നും ഡി.സി.സി പ്രസിഡന്‍റ്​ ബാബു ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൂരജിന് സ്ത്രീധനമായി ലഭിച്ച 98 പവനും അഞ്ചു ലക്ഷം രൂപയും കാറും ഉത്രയുടെ മരണശേഷം അഞ്ചലിലെ വീട്ടിലേക്ക്​ മടക്കി നല്‍കാതിരിക്കാനും കൂടുതല്‍ തുക തട്ടിയെടുക്കാനുമായി ഒന്നര വയസ്സുകാരനായ മകനെ പിടിച്ചെടുക്കാന്‍ സി.പി.എം പറക്കോട് ലോക്കല്‍ കമ്മിറ്റിയിലെ കാരക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ ചിരണിക്കല്‍ യൂണിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂര്‍ പൊലീസ് സ്​റ്റേഷനില്‍ പറക്കോട്ടെ ഒരു സി.പി.എം നേതാവിനൊപ്പമെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

വാഹന വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് ജില്ലയിലെ പല സി.പി.എം നേതാക്കളുടെയും പ്രിയങ്കരനാണ്. ജില്ല ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസ്സുള്ള കുഞ്ഞിനെ സൂരജി​​െന്‍റ വീട്ടിലേക്കു കൈമാറിയത്​ ദുരൂഹമാണ്.

ഇക്കാര്യത്തില്‍ പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിയുടെ ഇടപെടലുണ്ട്. അധികാരപരിധിയിലെ തര്‍ക്കം കാരണം തിരുവനന്തപുരത്തെ ചില ഉന്നതര്‍ ഇടപെട്ട് കൊല്ലം ശിശുക്ഷേമസമിതിയെ ഇടപെടുവിച്ച്‌ കുഞ്ഞിനെ സൂരജിന്​ നല്‍കുകയായിരുന്നു. രണ്ട് ശിശുക്ഷേമസമിതികളുടെയും തലപ്പത്ത് സി.പി.എം നേതാക്കളാണ്.

ALSO READ: രാജ്യത്തെ സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സി.പി.എം നേതാക്കളെ കുത്തിനിറച്ച ശിശുക്ഷേമ സമിതികളും വനിത കമീഷനും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു. വൈസ് പ്രസിഡന്‍റുമാരായ അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button