Latest NewsIndia

കോവിഡിൽ പ്രതിസന്ധി, മഹാ​രാ​ഷ്ട്ര ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് അ​ല്ല, പിന്തുണ മാത്രമേ ഉള്ളു എന്ന് രാ​ഹു​ല്‍ ഗാ​ന്ധി​

ന്യൂഡൽഹി : മഹാരാഷ്ട്ര സർക്കാരിന്റെ പ്രവർത്തനത്തിൽ കോണ്ഗ്രസ്സ് പാർട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലായെന്നു രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലേത് കോണ്ഗ്രസ്സ് സർക്കാർ അല്ലെന്നും കോണ്ഗ്രസ്സ് പിന്തുണ നൽകുന്ന സർക്കാർ മാത്രമാണെന്നും ആയിരുന്നു കോണ്ഗ്രസ്സ് മുൻ അധ്യക്ഷൻ പറഞ്ഞത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ഭരണ പരാജയത്തെ പറ്റി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ മുന്നണി സർക്കാരിനെ തള്ളി പറഞ്ഞത്.

സ​ര്‍​ക്കാ​രി​ല്‍ വി​ള്ള​ലു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ ഉ​ദ്ദ​വ് താ​ക്ക​റെ​യു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യിരുന്നു രാ​ഹു​ലി​ന്‍റെ പ​രാമര്ശവും നിരൂപമിന്റെ പ്രസ്താവനയും ഉണ്ടായത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പവും രംഗത്തെത്തി.മു​ഖ്യ​മ​ന്ത്രി എ​ല്ലാ ദി​വ​സ​വും ജ​ന​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ 60 ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 60 തി​രി​ച്ച​ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​ല്ലാ ദി​വ​സ​വും തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റു​ക​യാ​ണ്.​ചില തീ​രു​മാ​ന​ങ്ങ​ള്‍ തെ​റ്റു​ന്നു, ചി​ല​ത് വൈ​കു​ന്നു. കൊ​റോ​ണ പ്ര​തി​സ​ന്ധി വ​ര്‍​ധി​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​രു​പം തു​റ​ന്ന​ടി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button