KeralaLatest News

പൊന്‍മുടി ജലസംഭരണിയില്‍ മനുഷ്യന്റെ തലയോട്ടി

രാജകുമാരി: പൊന്‍മുടി ജലസംഭരണിയോട്‌ ചേര്‍ന്നുള്ള ഭാഗത്തുനിന്നും മനുഷ്യന്റെ പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി. ജലാശയത്തില്‍ ചൂണ്ടയിട്ട്‌ മീന്‍ പിടിക്കാന്‍ എത്തിയവരാണു കണ്ടെത്തിയത്‌.വൈകിട്ട്‌ ആറോടെ മീന്‍ പിടിക്കാനെത്തിയ പ്രദേശവാസികള്‍ തലയോട്ടി കണ്ടയുടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജലനിരപ്പ്‌ താഴ്‌ന്നതിനെത്തുടര്‍ന്ന്‌ തനിയെ തെളിഞ്ഞു വന്നതാണെന്നാണ്‌ കരുതുന്നത്‌.

കാലപ്പഴക്കം തോന്നിക്കുന്ന തലയോട്ടി ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക്ക്‌ വിഭാഗത്തിന്‌ കൈമാറും. രാജാക്കാട്‌ എസ്‌.ഐ: അനൂപ്‌മോന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി നടപടി സ്വീകരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button