Latest NewsKeralaNattuvarthaNews

എസ്എസ്എൽസി പരീക്ഷക്കെത്തേണ്ട മകൾക്ക് കൊറോണയെന്ന് വീട്ടുകാർ; പരിശോധനയിൽ രോ​ഗലക്ഷണങ്ങളില്ല; പരീക്ഷക്ക് മകൾക്ക് ഒറ്റക്ക് മുറി നൽകണമെന്ന് പിതാവിന്റെ കടും പിടുത്തം; കള്ളം പൊളിഞ്ഞത് ഇങ്ങനെ

പ​രീ​ക്ഷ എ​ഴു​തു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച്‌ ര​ക്ഷി​താ​വ് കു​ട്ടി​യെ​യും കൂ​ട്ടി പോ​വു​ക​യാ​യി​രു​ന്നു

നാദാപുരം; ഇത്തവണ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ മ​ക​ള്‍​ക്ക് ഒ​രു മു​റി​യി​ല്‍ ഒ​റ്റ​ക്ക് എ​ഴു​ത​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പി​താ​വ് എ​ത്തി​യ​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി,, വാ​ണി​മേ​ല്‍ ക്ര​സ​ന്‍​റ്​ ഹൈ​സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യോ​ടൊ​പ്പ​മെ​ത്തി​യ ര​ക്ഷി​താ​വാ​ണ് കോ​വിഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ക​ള്‍​ക്ക് ത​നി​ച്ച്‌ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്,, കോ​വി​ഡ് രോ​ഗ​ഭീ​തി മൂ​ലം മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് അ​റി​യി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി പ​രീ​ക്ഷ എ​ഴു​താ​തെ തി​രി​ച്ചു പോ​യി,, വെ​ള്ളി​യോ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പ​രീ​ക്ഷ എ​ഴു​താ​തി​രു​ന്ന​തെന്ന് സ്കൂൾ അധികൃതർ.

എന്നാൽ പിന്നാട് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലി​സ്​​റ്റ്​ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​ച്ച​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ള്ളി​യോ​ട് ഭാ​ഗ​ത്തെ പെ​ണ്‍​കു​ട്ടി പ​രീ​ക്ഷ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്,, ഉ​ട​ന്‍ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു,, അ​സു​ഖ​മു​ണ്ടെ​ന്നാ​യി​രു​ന്നു ആ​ദ്യം വീ​ട്ടു​കാ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്,, അ​സു​ഖ​മു​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​ക മു​റി​യി​ല്‍ ഇ​രു​ത്താ​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​ക്യ​ത​ര്‍ പ​റ​ഞ്ഞു,, ര​ണ്ട് മ​ണി​യോ​ടെ ര​ക്ഷി​താ​വി​നോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​നി സ്‌​കൂ​ളി​ലെ​ത്തുകയായിരുന്നു.

അധികൃതർ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ വ​ഴി വി​ദ്യാ​ര്‍​ഥി​നി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​സു​ഖ​ത്തി​ന്റെ ല​ക്ഷ​ണ​മൊ​ന്നും കാ​ണാ​താ​യ​തോ​ടെ ക്ലാ​സ് മു​റി​യി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു,, എ​ന്നാ​ല്‍, കോ​വി​ഡ് ഭീ​തി​മൂ​ലം മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ക്ലാ​സി​ല്‍ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​താ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്ന് ര​ക്ഷി​താ​വ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു,, ഉ​ട​ന്‍ സ്‌​കൂ​ളി​ലെ പ​രീ​ക്ഷ ചീ​ഫും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ.​ഇ.​ഒ.​യും പ്ര​ശ്‌​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി,, അ​സു​ഖ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​ക മു​റി അ​നു​വ​ദി​ക്കാ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം മു​റി അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ക്ലാ​സ് മു​റി​യി​ല്‍​നി​ന്നു പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നും നി​ര്‍​ദേ​ശം വ​ന്നു,, ഇ​ക്കാ​ര്യം ര​ക്ഷി​താ​വി​നെ അ​റി​യി​ച്ച​തോ​ടെ പ​രീ​ക്ഷ എ​ഴു​തു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച്‌ ര​ക്ഷി​താ​വ് കു​ട്ടി​യെ​യും കൂ​ട്ടി പോ​വു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button