KeralaNattuvarthaLatest NewsNews

തീരാനൊമ്പരമായി എബിൻ; കാ​ന​ഡ​യി​ല്‍ മുങ്ങി മരിച്ച എ​ബി​​ന്‍റെ സം​സ്കാ​രം നാളെ നടക്കും

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും ആം​ബു​ല​ന്‍​സ് മാ​ര്‍​ഗ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്

തൊടുപുഴ; തീരാനൊമ്പരമായി എബിൻ, കഴിഞ്ഞ ദിവസം കാ​ന​ഡ​യി​ല്‍ ഒ​ന്‍റാ​രി​യോ ത​ടാ​ക​ത്തി​ല്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വ​ണ്ണ​പ്പു​റം പ​ര​യ്ക്ക​നാ​ല്‍ എ​ബി​ന്‍ സ​ന്തോ​ഷി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച നടക്കും, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് വീ​ട്ടി​ല്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് കാളി​യാ​ര്‍ പ​ള്ളി​യി​ല്‍ സം​സ്ക​രി​ക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

എബിൻ സന്തോഷിന്റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി​യോ​ടെ പ​ര​യ്ക്ക​നാ​ല്‍ വീ​ട്ടി​ലെ​ത്തി​ക്കും. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും ആം​ബു​ല​ന്‍​സ് മാ​ര്‍​ഗ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ സം​സ്കാ​രം ഇ​ന്ന് ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​മാ​നം വൈ​കി​യ​തോ​ടെയാണ് സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യത്. പ​ര​യ്ക്ക​നാ​ല്‍ സ​ന്തോ​ഷി​ന്‍റെ​യും ഷൈ​നി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് എ​ബി​ന്‍.

കാനഡയിൽ ബാ​രി​യി​ല്‍ ജോ​ര്‍​ജി​യ​ന്‍ കോ​ള​ജി​ലെ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബി​രു​ദ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു, മേ​യ് ഏ​ഴി​ന് വൈ​കി​ട്ട് കിം​ഗ്സ്റ്റ​ണി​ലു​ള്ള ഒ​ന്‍റാ​രി​യോ ത​ടാ​ക​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ബോ​ട്ട് സ​വാ​രി​ക്കെ​ത്തി​യ എ​ബി​ന്‍ ത​ടാ​ക​ത്തി​ല്‍ വീ​ണു കാ​ണാ​താ​കു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button