Latest NewsNewsInternational

രണ്ടാം കോവിഡ് തരംഗത്തില്‍ വിറച്ച് ചൈന : ലക്ഷണങ്ങള്‍ പ്രകടമാകാത്ത കൊറോണ വൈറസിന്റെ ആക്രമണം

ബെയ്ജിംഗ് : രണ്ടാം കോവിഡ് തരംഗത്തില്‍ വിറച്ച് ചൈന , ലക്ഷണങ്ങള്‍ പ്രകടമാകാത്ത കൊറോണ വൈറസിന്റെ ആക്രമണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയില്‍ 28 ആയി. ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയില്‍ വീണ്ടും ഭീതി പടരുകയാണ്. 28 കേസുകളില്‍ 22 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനിലാണ്.

read also : ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ : പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ രംഗത്തിറക്കി ഇന്ത്യ : ചൈനയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും കരുക്കള്‍ നീക്കുന്നത് ഈ ത്രിമൂര്‍ത്തികള്‍

82993 കോവിഡ് രോഗികളാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്. 4634 പേര്‍ മരണത്തിനു കീഴടങ്ങി. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗത്തിനും പനി, ചുമ, ശ്വാസതടസ്സം തുടങ്ങി വൈറസ് ബാധയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ലെന്നതാണ് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നത്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വൈറസ് വാഹകര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇത് രോഗം വന്‍തോതില്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്നതാണ് ആശങ്കയ്ക്കു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button