Latest NewsKeralaNews

കോ​ട്ട​യം ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍; രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല: ആശങ്ക

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും പ്രവാസികൾ. അ​ബു​ദാ​ബി, ദ​മാം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​ ഇവർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്രകടിപ്പിച്ചിരുന്നില്ല. എ​ല്ലാ​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി വെ​രൂ​ര്‍ സ്വ​ദേ​ശി 17-ന് ആണ് അബുദാബിയിൽ നിന്ന് എത്തിയത്. വാ​ഴൂ​ര്‍ കൊ​ടു​ങ്ങൂ​ര്‍ സ്വ​ദേ​ശി 19 നാണ് ദമ്മാമിൽ നിന്നെത്തിയത്. ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റ​ന്റൈൻ കേന്ദ്രത്തിലായിരുന്നു. മേ​യ് 12-ന് ​ദ​മാ​മി​ല്‍​നി​ന്നെ​ത്തിയ ഗർഭിണിയായ ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് സ്വ​ദേ​ശി​നി അടുത്ത ദിവസം തന്നെ പ്രസവിച്ചിരുന്നു. ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് മേ​യ് 19-ന് ​ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button